വർക്കല: പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് അധ്യാപകൻ മരിച്ചു.
കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിലെ അസി. പ്രൊഫസർ കോഴിക്കോട് കൊടുവള്ളി കുവാമ്പോഴിൽ പൊൻപറയ്ക്കലിൽ മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15-ന് പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടം.
മറ്റ് അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിർ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന ഷാനിറിനെ ലൈഫ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചു. തുടർന്ന്, അദ്ദേഹത്തെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.