കഴക്കൂട്ടം : മേൽപ്പാലത്തിൽ നിർത്തിയ ലോറിക്കുപിന്നിൽ മറ്റൊരു ലോറി ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതര പരിക്ക്.
ലോറി ഡ്രൈവർ തമിഴ്നാട് വള്ളിയൂർ സ്വദേശി ആനന്ദിനെ (33) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ മേൽപ്പാലത്തിൽ ടെക്നോപാർക്കിനു സമീപമായിരുന്നു അപകടം.
ദേശീയപാത നിർമാണത്തിനായി തമിഴ്നാട്ടിൽനിന്ന് ആറ്റിങ്ങലിലേക്കു ചല്ലി കയറ്റിവന്ന ലോറി, കാറിടിച്ച് റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രികനെ ഇടിക്കാതിരിക്കാൻ നിർത്തിയിട്ട സമയം പിന്നാലെ വന്ന മറ്റൊരു ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു.
ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ കഴക്കൂട്ടം പോലീസും അഗ്നിരക്ഷാസേനയും എത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.