വര്‍ക്കല: വര്‍ക്കലയിൽ യുവാവിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍ക്കല പാളയംകുന്ന് കടവുംകരയിൽ അനിലിനെ (42) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ദാരുണമായ അപകടമുണ്ടായത്.വര്‍ക്കല പൊലീസ് സ്റ്റേഷന് സമീപം ശിവഗിരി ജങ്ഷനില്‍ വെച്ചാണ് ട്രെയിന്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്.
തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ ഇടിച്ചത്.