വിതുര: പൊന്മുടിയിൽ കാട്ടാനയിറങ്ങി.
ഇന്ന് വൈകീട്ടോടെയാണ് രണ്ട് കാട്ടാനകള്‍ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള ചുരം റോഡിലെ നാലാം വളവിൽ നിലയുറപ്പിച്ചത്.
ഇതുവഴി വരികയായിരുന്ന സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനം വകുപ്പിനെ വിവരമറിയിച്ചു.
വനം വകുപ്പെത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിച്ചെങ്കിലും റോഡിന് വശത്തായി വനത്തിനകത്ത് ഇപ്പോഴും ആനകൾ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് വിവരം