കിളിമാനൂർ: അറുപതു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിനു സമീപത്തെ തോട്ടിൽ വിവസ്ത്രയായി കണ്ടെത്തിയത്.
വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്‍റെയും വസ്ത്രം വലിച്ചുകീറിയതിന്‍റെയും ലക്ഷണങ്ങളുണ്ട്.
ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ നാലുവർഷമായി ലീല ഒറ്റയ്ക്കാണ് താമസം. സ്വന്തമായി തൊഴിലെടുത്തായിരുന്നു ജീവിതം.
രണ്ടാഴ്ചയായി അസുഖം കാരണം ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ കഴിയുന്നതിനിടെയാണ് രാവിലെ സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.