Search
Close this search box.

സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് യാഥാർത്ഥ്യമായി

IMG_20240211_193938_(1200_x_628_pixel)

തിരുവനന്തപുരം :  പാർവതി പുത്തനാറിനു കുറുകേ സ്റ്റീൽനിർമിതമായ പുതിയ ലിഫ്റ്റ് പാലത്തിന്റെ നിർമാണം പൂർത്തിയായി.കോവളം-ആക്കുളം റൂട്ടിൽ ആറിനു കുറുകേ കരിക്കകം ഭാഗത്താണ് പാലം നിർമിച്ചത്.

20-ന് വൈകീട്ട് നാലിന് കരിക്കകം ക്ഷേത്രവളപ്പിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലിഫ്റ്റ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നിർവഹിക്കും.

ബോട്ട്‌ കടന്നുപോകുമ്പോൾ ഉയർത്താനും താഴ്ത്താനും കഴിയുന്നതാണീ പാലം. മൂന്നരക്കോടി രൂപ ഉപയോഗിച്ചാണ് ഇതു നിർമിച്ചിട്ടുള്ളത്. 100 ടൺ ഭാരം വഹിക്കാനുള്ള ശേഷിയണ്ട്. നാലര മീറ്റർ വീതിയുണ്ട്. ജലനിരപ്പിൽനിന്ന് അഞ്ചര മീറ്റർ വരെ ഉയർത്താൻ സാധിക്കും. വൈദ്യുതിയിലാണ് ഇതു പ്രവർത്തിക്കുക.

സംസ്ഥാനത്തെ ആദ്യത്തെ എ-ക്ലാസ് വിഭാഗത്തിലുളള ലോഡിങ് സ്റ്റീൽ ലിഫ്റ്റ് ബ്രിഡ്ജാണിത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!