മലയിന്‍കീഴ് : ദമ്പതിമാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
അന്തിയൂര്‍ക്കോണം എം.ആര്‍.സദനത്തില്‍ ഹേമന്തി(28)നെയാണ് മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
മേപ്പൂക്കട സ്വദേശികളായ ദമ്പതിമാരുടെ വീട്ടില്‍ പലതവണ കയറി അക്രമം നടത്തി പണം തട്ടിയ ഇയാള്‍ കഴിഞ്ഞ ദിവസവും ഇതിനു ശ്രമിച്ചു.
പോലീസില്‍ പരാതി നല്‍കിയാല്‍ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലായിരുന്നു ഹേമന്തിനെ പോലീസ് അന്വേഷിക്കുകയാണെന്ന വിവരം ദമ്പതിമാര്‍ അറിയുന്നത്. തുടര്‍ന്നിവര്‍ വിവരം പോലീസിനു നല്‍കി.
അന്തിയൂര്‍ക്കോണത്തേയ്ക്കു വരികയായിരുന്ന പ്രതിയെ ആളൊഴിഞ്ഞ ഇടവഴിയില്‍ നിന്നും പോലീസ് സാഹസികമായാണ് പിടികൂടിയത്.