തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ ലൈൻ പരിശോധനക്കിടെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം.
തിരുവനന്തപുരത്തെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്.
ഡോക്ടറെ സംഭവത്തെ കുറിച്ച് ഡോക്ടർ നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. ഫോണ്‍ നമ്പര്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ തിരിച്ചറിഞ്ഞുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഓണ്‍ലൈനായി വീഡിയോ കണ്‍സള്‍ട്ടേഷൻ നടത്തുന്നതിനിടെയാണ് സംഭവം