തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ സ്ട്രിപ്പ് വീതികൂട്ടുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി.
റൺവേയുടെ ഇരുവശത്തുമുള്ള സ്ട്രിപ്പിന്റെ വീതി 75 മീറ്ററിൽനിന്ന് 110 മീറ്ററായാണ് കൂട്ടിയത്. ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിൽ റൺവേയിൽനിന്നു തെന്നിമാറിയാൽ വിമാനം സുരക്ഷിതമാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമായാണ് വീതികൂട്ടിയത്.
നിലവിൽ 75 മീറ്ററായിരുന്നു ഈ സ്ട്രിപ്പിന്റെ വീതി. 2024 സെപ്റ്റംബറിനുള്ളിൽ ഇത് 150 മീറ്റർ വീതിയിൽ വേണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അന്ത്യശാസനം നൽകിയിരുന്നു.
വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യുന്നതിനുള്ള അനുമതി ലഭ്യമാകണമെങ്കിലും ഈ മാനദണ്ഡം പാലിക്കണം. തുടർന്നാണ് സ്ട്രിപ്പിന്റെ വീതി 110 മീറ്ററായി ഉയർത്തിയത്.