തിരുവനന്തപുരം :ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
കുംഭ മാസത്തിലെ കാർത്തിക നക്ഷത്രമായ നാളെ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും.
ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തുന്ന ഒരുക്കങ്ങൾ പൂർത്തിയായി.
തോറ്റംപാട്ട് അവതരണത്തിനും നാളെ തുടക്കമാകും. പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതം 19 മുതൽ ആരംഭിക്കും. 25 നാണ് പൊങ്കാല.