തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി സഞ്ചരിക്കുന്ന കളിമൺപാത്ര വിപണന ശാല ആരംഭിച്ചു. ആദ്യ വിൽപ്പന തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.
കളിമൺപാത്ര നിർമാണ കോർപറേഷൻ ചെയർമാൻ കെ കുട്ടമണി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, സ്പെഷ്യൽ സെക്രട്ടറി ഷൈനി ജോർജ്, കോർപറേഷൻ എംഡി കെ എസ് അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.
ചട്ടി, കലം, കളിമൺ ശിൽപങ്ങൾ തുടങ്ങിയ സാധനങ്ങൾ വിൽപനശാലയിൽ ലഭ്യമാണ്. പൊങ്കാല ദിവസം വരെ വിൽപ്പന ശാല നഗരത്തിൻ്റെ വിവിധ മേഖലകളിൽ പാത്രങ്ങളുമായെത്തും.