കല്ലമ്പലം: ദേശീയപാതയിൽ ആഴാംകോണം ജംക്‌ഷനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു.
ഭർത്താവും മക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു. ആഴാംകോണം മുല്ലമംഗലം വൈഗ ലാൻഡിൽ രഞ്ചുലാലിന്റെ ഭാര്യ ലക്ഷ്മി (29) ആണ് മരിച്ചത്.
ഇന്നു പുലർച്ചെയായിരുന്നു അപകടം. കീഴൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ടു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം