വർക്കല : പാപനാശത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാക്കളെ ലൈഫ് ഗാർഡുകളും ടൂറിസം പോലീസും ചേർന്ന് രക്ഷപ്പെടുത്തി.
ആലപ്പുഴ ചേർത്തല സ്വദേശികളായ അഖിൽ (21), ആഷിക് (23) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി.