തിരുവനന്തപുരം: ചാക്കയില്‍ നിന്ന് രണ്ടു വയസുകാരിയെ കാണാതായ സഭവത്തില്‍ ദുരൂഹതകള്‍ ബാക്കി.
ഇന്നലെ രാത്രി 7.30 ഓടെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തിയെങ്കിലും കുട്ടി ഇവിടെ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.
കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പോറലൊന്നുമില്ലാത്തതിനാല്‍ ആരെങ്കിലും ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഇവരെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ പൊലീസ് തയാറായിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്കുന്ന വിവരം.
വിശദ വിവരങ്ങള്‍ക്ക് ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് നീക്കം. സംഭവം നടന്ന ചാക്ക – ഓള് സെയിൻ്റ്സ് ഭാഗത്തെ സി.സി.ടി.വികള്‍ പരിശോധിക്കുന്നത് തുടരും. കുഞ്ഞിെന്റെ സഹോദരന്റെ മൊഴിയില്‍ പറഞ്ഞ മഞ്ഞ സ്കൂട്ടറിനെ കുറിച്ചും അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.