തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡിൽ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിക്ക് പിന്നാലെ ട്രാൻസ്ഫോമറിൽ തീപിടിച്ചു.
ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്രാൻസ്ഫോമറിൽ നിന്നുള്ള തീ സമീപത്തുകിടന്ന രണ്ട് കാറുകളിലേയ്ക്ക് പടർന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന കാറും ഭാഗികമായി കത്തിനശിച്ചു.