തിരുവനന്തപുരം:കോവിഡിനെതിരായ വാക്സിനുകളായ കൊവാക്സിനോ കോവിഷീൽഡോ ഒന്നും രണ്ടും ഡോസ് എടുത്തിട്ടുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി കോർബി വാക്സ് സ്വീകരിക്കാവുന്നതാണ്.
മാർച്ച് 4,5 തീയതികളിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് രാവിലെ 10 മുതൽ 12 മണി വരെ വാക്സിൻ വിതരണം ചെയ്യുന്നതാണ്.
രണ്ടു ദിവസങ്ങളിലും 15 ഡോസ് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കും 5 ഡോസ് സ്പോട്ട് രജിസ്ട്രേഷൻ ചെയ്യുന്നവർക്കും ആണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 28 മുതൽ ആവശ്യക്കാർക്ക് ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.