വർക്കല: റെയിൽവേ ട്രാക്കിൽ അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി.
വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.
കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.