കാട്ടാക്കട : ഭർതൃഗൃഹത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ സ്ത്രീധനപീഡനത്തിന് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു.
പട്ടകുളം പുന്നവിള പുത്തൻവീട്ടിൽ ബിനു(31)വാണ് പിടിയിലായത്. 2021 ഡിസംബർ 16-ന് വെള്ളറട കൂതാളി രേഷ്മാഭവനിൽ ചിന്നു എന്ന രാജലക്ഷ്മി(25) ആത്മഹത്യ ചെയ്തിരുന്നു.
ഏറെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിൽ കാട്ടാക്കട പോലീസ് നടത്തിയ ദീർഘനാളത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത്.
സ്ത്രീധനത്തെച്ചൊല്ലി ബിനു നിരന്തരം പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതായും പോലീസ് പറഞ്ഞു.