തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാർച്ച് 2, 3 (ശനി, ഞായര്‍) തീയതികളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
പോലീസിലെ വനിതാഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തും പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 8589050227, 9495034243
കേരളത്തിലെ 20 പോലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനത്തിന് ജ്വാല 2.0 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
രണ്ട് ദിവസവും രാവിലെ ഒന്‍പത് മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു.
വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 04712318188 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.