കല്ലമ്പലം : സ്വത്ത് തർക്കത്തെത്തുടർന്ന് മർദനമേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ മജീദ് (69)മരിച്ച സംഭവത്തിൽ രണ്ടാംഭാര്യയെയും മകനെയും കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു.
കുടവൂർ മരുതിക്കുന്ന് കൂനൻചാലിൽ എ.എൻ.മൻസിലിൽ ബീവിക്കുഞ്ഞ് (52), മകൻ മുഹമ്മദ് ഷാൻ(28) എന്നിവരാണ് അറസ്റ്റിലായത്.
അബ്ദുൾ മജീദും ബീവിക്കുഞ്ഞും തമ്മിൽ സ്വത്തിന്റെ പേരിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. 20-ന് രാത്രിയുണ്ടായ തർക്കത്തിലാണ് അബ്ദുൾ മജീദിനു ഭാര്യയുടെയും മകന്റെയും മർദനമേറ്റത്.
തലയ്ക്കും കഴുത്തിനും പരിക്കേറ്റതിനാൽ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. 25-ന് രാത്രി പത്തിനു മരിച്ചു.തുടർന്ന് വീട്ടിൽനിന്നു മാറിനിന്ന ഭാര്യയെയും മകനെയും കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു.