ആറ്റിങ്ങൽ : മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്റ്റാൻഡിൽ വേഗത്തിൽ ഓടിയ മറ്റൊരു ബസിന്റെ ടയറുകൾ കാലിൽ കയറി യാത്രക്കാരിക്ക് പരിക്ക്.
നഗരൂർ വെള്ളംകൊള്ളി സ്വദേശി പ്രസന്നയ്ക്കാണ് പരിക്കേറ്റത്.സ്റ്റാൻഡിനുള്ളിൽ അതിവേഗത്തിൽ ഓടിയ ബസാണ് അപകടം വരുത്തിയതെന്ന് യാത്രക്കാർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആറ്റിങ്ങലിൽനിന്ന് നഗരൂരിലേക്കു പോകാൻ ബസിൽ കയറാൻ പോകുമ്പോഴാണ് പ്രസന്ന അപകടത്തിൽപ്പെട്ടത്.
കാൽവിരലുകൾക്ക് സാരമായി പരിക്കേറ്റ പ്രസന്നയെ യാത്രക്കാർ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.