തിരുവനന്തപുരം: ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ലഞ്ച് ബെൽ തുടങ്ങി.
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. വനിതകൾ ഉൾപ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്റെ ആദ്യയാത്ര മന്ത്രി ഫ്ളാഗ് ഓഫ് ചെയ്‌തു.
കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ് മാർട്ട്’ വഴി ഓർഡർ നൽകാം. ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവയുള്ള ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോൺ വെജ് വിഭവങ്ങളഉള്ള പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും.
ദിവസവും രാവിലെ ഏഴു മണിവരെ ഓർഡർ ചെയ്യാം. ഒരു മാസത്തെ ഉച്ചഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം.
ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ളിക് ഓഫീസ് ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഉച്ചയൂണ് വിതരണം.