തിരുവനന്തപുരം: മദ്യം വാങ്ങാൻ പണം നൽകാത്ത വൈരാഗ്യത്തിൽ സുഹൃത്തിനെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ.
അമ്പൂരി ശൂരവക്കാണി കോവല്ലൂർ കുഴിവള വീട്ടിൽ ബിനു (36 )വിനെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
തേക്ക്പ്പാറ കുന്നുംപുറത്ത് വീട്ടിൽ അജയനെ(42)യാണ് വീടുകയറി ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
ആക്രമണം നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു