കാട്ടാക്കട: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ മാസങ്ങൾക്കൊടുവിൽ ഭർത്താവ് അറസ്റ്റിൽ.
വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2023 ജൂണ്‍ രണ്ടിനാണ് വിപിന്റെ ഭാര്യയായിരുന്ന സോന ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ ആണ് നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 2023 ജൂലൈരണ്ടിനാണ് പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോണ ഭവൻ പ്രഭാകരൻ-എം.ശൈലജ ദമ്പതികളുടെ മകൾ പി.എസ്. സോന (24)യെ ഭർതൃ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ ആയിരുന്നു സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.