തിരുവനന്തപുരം: വലിയതുറപാലം
രണ്ടായി പിളർന്ന നിലയിൽ.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
1959ൽ പുനർനിർമിച്ച രാജ തുറെ കടൽപ്പാലമാണ് തകർന്നത്. രണ്ട് വർഷം മുൻപ് പാലത്തിന്റെ കവാടം തിരയടിയിൽ വളഞ്ഞിരുന്നു.
കടൽപ്പാലം പുനർനിർമിക്കുമെന്ന് അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിക്കവെ വാഗ്ദ്ധാനം ചെയ്തിരുന്നു. തുടർന്ന് നടപടികളൊന്നും ഉണ്ടായില്ല