തിരുവനന്തപുരം:സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ മേട്ടുക്കട ജങ്ഷൻ മുതൽ പൊലീസ് കമ്മിഷണറേറ്റുവരെ ഞായറാഴ്ച (മാർച്ച് 10) രാത്രി എട്ടുമുതൽ 12 ദിവസം അടച്ചിടും.
ഈ റോഡിലേക്ക് ഉപറോഡുകളിൽനിന്നുള്ള പ്രവേശനവും തടസപ്പെടും. ഈ ഭാഗത്തുകൂടി പോകേണ്ടവർ മറ്റു വഴികളിലൂടെ യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.