വർക്കല: ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ് ഇന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നൽകും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ടൂറിസം മന്ത്രി അറിയിച്ചത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ചേർന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കാണ്.