തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമായി പുതിയ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നതിനൊരുങ്ങി ഗതാഗത വകുപ്പ്.
ഇത് സംബന്ധിച്ച് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.
കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പടെ നല്‍കിയാണ് പദ്ധതിയൊരുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് സാധ്യത