തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു സംഭവം.
നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. പൊങ്കാലയ്ക്കു ശേഷമുള്ള കൊതുമ്പും ചൂട്ടും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ പാർക്കിങ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്നു.
ഉച്ച മുതൽ പുക ഉയരുന്നുണ്ടായിരുന്നു. വൈകീട്ട് തീ ആളിപ്പടരാൻ തുടങ്ങിയതോടെ ക്ഷേത്രദർശനത്തിെനത്തിയവരും പ്രദേശവാസികളും അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയായിരുന്നു.
ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽനിന്ന് രണ്ട് യൂണിറ്റും ചാക്കയിൽനിന്ന് ഒരു യൂണിറ്റും എത്തി തീ കെടുത്തി. രാത്രി ഒൻപതുമണിയോടെയാണ് തീ പൂർണമായും അണയ്ക്കാനായത്.