തിരുവനന്തപുരം:കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വലിയവേളി ഫിഷ് ലാന്റിംഗ് സെന്ററിന്റെ നിര്‍മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നതെന്നും പ്രദേശത്തേക്കുള്ള റോഡിന്റെ നവീകരണവും നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 44.80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മിക്കുന്നത്. കെല്ലിനാണ് നിര്‍മാണ ചുമതല.
81 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഫിഷ് സെന്ററില്‍ ലൈറ്റ് പ്രൂഫ് ഷെഡ്, ലാന്റിംഗിന് വേണ്ടിയുള്ള ഡി ആര്‍ പ്രൊട്ടക്ഷന്‍ ഭിത്തി, റോഡ് നവീകരണം എന്നിവ ഉള്‍പ്പെടെയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്. പൗണ്ട്കടവ് കൗണ്‍സിലര്‍ ജിഷ ജോണ്‍ അധ്യക്ഷത വഹിച്ചു.