തിരുവനന്തപുരം : വിമാനത്തിന്റെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം പിടികൂടി.
ഷാർജയിൽ നിന്ന് ബുധനാഴ്ച രാവിലെ 10.30 ഓടെ തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലെ ശൗചാലയത്തിൽനിന്ന് 45 ലക്ഷം രൂപ വിലവരുന്നതും 699.750 ഗ്രാം തൂക്കമുള്ളതുമായ ആറ് സ്വർണ ബാറുകളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ വിമാന പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.