വെള്ളറട : തെക്കൻ കുരിശുമല തീർഥാടനത്തിന്റെ ഒന്നാം ഘട്ടം ഞായറാഴ്ച സമാപിക്കും.
രണ്ടാം ഘട്ടം പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയും നടക്കും. തീർഥാടനത്തിന്റെ ഭാഗമായിട്ടുള്ള പരിഹാര സ്ലീവാപാത വെള്ളിയാഴ്ച രാവിലെ ആനപ്പാറ ഫാത്തിമ മാതാ കുരിശ്ശടിയിൽ നിന്നും കുരിശ്ശുമലയിലേക്ക് നടന്നു.
സെയ്‌ന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി നേതൃത്വം നൽകി. തുടർന്ന് പ്രാർഥനാ ശുശ്രൂഷകൾ നടന്നു. വൈകീട്ട് സംഗമവേദിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊല്ലം രൂപതാ എമിരിറ്റസ് ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ മുഖ്യ കാർമികത്വം വഹിച്ചു.
തീർഥാടനത്തിന്റെ ആറാം ദിവസം സംഗമ വേദിയിലും ആരാധനാ ചാപ്പലിലും കുന്നിൻ നെറുകയിലും നടന്ന ശുശ്രൂഷകൾക്ക് ഫാ. സുരേഷ് ബാബു, ഡോ. മനോഹിയം സേവ്യർ, ഫാ.ജോസഫ് അനിൽ, റവ.എം.സജീവ്, ഫാ. രാജേഷ്, ഫാ. അനിൽകുമാർ, റൈറ്റ് റവ. മാത്യൂസ് മോർ സൽവാ നോസ്, മേജർ ബി. സാലു, മേജർ ജസ്റ്റിൻ രാജ്, ഫാ. ജീനു ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.