തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗിനായി തിരുവനന്തപുരത്തെത്തിയ തമിഴ് താരം വിജയിന്‍റെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു.
തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ വിജയ് തിരുവനന്തപുരത്ത് എത്തിയത്.
ആഭ്യന്തര ടെർമിനലിലെത്തിയ വിജയിനെ കാത്ത് ആയിരക്കണക്കിന് ആരാധകർ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടര്‍ന്ന് താരത്തിന്‍റെ കാറിന്‍റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.