വർക്കല: പാപനാശത്ത് ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് തകർന്ന സംഭവത്തിൽ ഫോറൻസിക് വിഭാഗം ഇന്നലെ പരിശോധന നടത്തി.
ഫോറൻസിക് വിദഗ്ദ്ധർക്കൊപ്പം വർക്കല എ.എസ്.പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പരിശോധനയിൽ പങ്കെടുത്തു.
ടൂറിസം വകുപ്പിന്റെ അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധനയും തെളിവ് ശേഖരണവും നടന്നത്.
മാർച്ച് 9ന് പാപനാശത്തെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് തകർന്ന സംഭവത്തിൽ മന്ത്റി പി.എ.മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.