തിരുവനന്തപുരം:തുമ്പയിൽ കൂറ്റൻ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു.
ചൊവാഴ്ച രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശിയുടെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്.
രണ്ടു ചെറിയ സ്രാവുകളെ വലമുറിച്ച് രക്ഷപ്പെടുത്തി. കൂറ്റൻ തിമിംഗല സ്രാവിന് രണ്ടായിരത്തഞ്ഞൂറ് കിലോയോളം ഭാരം വരും.