വെള്ളായണി കാർഷിക കോളേജിൽ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി

IMG_20240322_222522_(1200_x_628_pixel)

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെയും ട്രെയിനിങ് സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ “സുസ്ഥിര നഗരകൃഷിയും സാമൂഹ്യ സുരക്ഷിത നഗരങ്ങളും” എന്ന് വിഷയത്തെ ആസ്പദമാക്കി രണ്ട് ദിവസത്തെ അന്താരാഷ്ട്ര സെമിനാറിന് വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി.

22ന് രാവിലെ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഔദ്യോഗിക പരിപാടി നോർവിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിൾ ഡെവലപ്മെൻറ് ഡയറക്ടർ ഡോ. നിത്യാ റാവു ഉദ്ഘാടനം ചെയ്തു.

കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയി സ്റ്റീഫൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് ചീഫ് ശ്രീ നാഗേഷ് എസ് എസ്, ജനറൽ കൗൺസിൽ മെമ്പർ ഡോ. തോമസ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. അനിത് കെ എൻ, അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജി എസ് ശ്രീദയ, സ്റ്റാഫ് സെക്രട്ടറി ഡോ. ശാലിനി പിള്ള എന്നിവർ പങ്കെടുത്തു.

രണ്ട് ദിവസത്തെ സെമിനാറിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയിൽ നഗര കൃഷി ഉൾക്കൊള്ളുന്നതായ സുസ്ഥിര വികസന മാതൃകകൾ, അവയുടെ പ്രത്യാഘാതങ്ങൾ എന്നിവയെപ്പറ്റി നടത്തിയ പാനൽചർച്ചയിൽ ഡോ. നിത്യാ റാവു, ഡോ. ശീതൾ പാട്ടീൽ, ഡോ. പരമാ റോയി, ശരത് ബാബു എം ജി, ഡോ. പി. ഇന്ദിരാദേവി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാസന്ധ്യയോടെ ആദ്യദിനം സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular