വെള്ളറട: തെക്കൻകുരിശുമല 67-ാമത് തീർത്ഥാടനത്തിന്റെ രണ്ടാംഘട്ടം നാളെ തുടങ്ങും.
പെസഹ വ്യാഴം,ദുഃഖ വെള്ളി, ദിവസങ്ങളിൽ നടക്കുന്ന തീർത്ഥാടനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ക്രമീകരിച്ചതായി സംഘാടകസമിതി അറിയിച്ചു.ഈ ദിവസങ്ങളിൽ മലകയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പെസഹ വ്യാഴം രാവിലെ 5മുതൽ സംഗമവേദിയിൽ നിന്ന് നെറുകയിലേക്ക് വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. വൈകിട്ട് 7ന് സംഗമവേദിയിൽ ദിവ്യബലിയും പാദക്ഷാളന കർമ്മവും നടക്കും.
ദുഃഖവെള്ളിയാഴ്ച രാവിലെ 6മുതൽ ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ധ്യാനശുശ്രൂഷയും ആരംഭിക്കും. 3ന് കർത്താവിന്റെ പീഡസഹനാനുസ്മരണം,ശനിയാഴ്ച വൈകിട്ട് 6ന് പെസഹാ ജാഗരാനുഷ്ടാനവും ഉത്ഥാന മഹോത്സവവും.