തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയത്തിന് 75-ാം പിറന്നാൾ.
1950 ഏപ്രിൽ ഒന്നിനാണ് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപണമാരംഭിക്കുന്നത്. ജി.പി.എസ്.നായർ ആയിരുന്നു ആദ്യകാല ഡയറക്ടർ. ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനാണ് ആകാശവാണിയായി മാറിയത്.
1943 മാർച്ച് 12-ന് ആരംഭിച്ച ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് ചിത്തിരതിരുനാൾ ബാലരാമവർമയായിരുന്നു.
എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡോ. ജോർജ് ഓണക്കൂർ നിർവഹിച്ചു.ശ്രോതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുവർഷം നീളുന്ന ആഘോഷപരിപാടികളാണ് ആകാശവാണി തിരുവനന്തപുരം നിലയം സംഘടിപ്പിക്കുന്നത്.