തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഇന്ന് മൂന്ന് സ്ഥാനാർത്ഥികൾ പുതിയതായി നാമനിർദേശ പത്രിക നൽകി.
പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ), അരുൺ (സി.പി.ഐ), സുബി.എസ് (സ്വതന്ത്രൻ) എന്നിവർ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജിന് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.
പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ) മൂന്ന് സെറ്റ് പത്രികകളാണ് നൽകിയത്. സുശീലൻ എസ് (സ്വതന്ത്രൻ) രണ്ടാമത്തെ സെറ്റ് നാമനിർദേശ പത്രികയും സമർപ്പിച്ചു.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വി.മുരളീധരൻ (ബി.ജെ.പി) രണ്ടാമത്തെ സെറ്റ് പത്രിക വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രംജി സിയ്ക്ക് നൽകി. തിരുവനന്തപുരം മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളും ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ട് സ്ഥാനാർത്ഥികളുമാണ് ഇതുവരെ പത്രിക നൽകിയിട്ടുള്ളത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ നാലാണ് . രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് പത്രികാസമർപ്പണം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട് ആണ്.