തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിയിൽ ഗതാഗതയോഗ്യമാക്കിയ നോര്‍ക്ക – ഗാന്ധി ഭവന്‍ റോഡ് ആഘോഷപൂർവ്വം തുറന്നു കൊടുത്തു.
ശിശുക്ഷേമ സമിതിയിലെ ക്യാമ്പിനെത്തിയ കുട്ടികളും ശിശുക്ഷേമ സമിതി ഭാരവാഹികളും നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് റോഡ് തുറന്നു നൽകിയത്.
താള മേളങ്ങളുടെ അകമ്പടിയോടെ ആഹ്ലാദകരമായ അന്തരീക്ഷത്തിൽ ആയിരുന്നു വാഹനങ്ങളെ കടത്തിവിട്ടത്. റോഡ് നവീകരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരവും വിതരണം ചെയ്തു.
തലസ്ഥാനത്ത് ഗതാഗത യോഗ്യമാക്കുന്ന ആറാമത്തെ സ്മാർട്ട് റോഡ് ആണ് നോര്‍ക്ക – ഗാന്ധി ഭവന്‍ റോഡ് . റോഡിലെ ആദ്യ ഘട്ട ടാറിംഗ് പൂര്‍ത്തിയാക്കിയാണ് തുറന്നു നൽകിയത്. ഡക്റ്റ് നിർമ്മിച്ച് കേബിളുകൾ എല്ലാം ഡെക്ടിലൂടെ കടത്തി വിട്ടാണ് ടാറിംഗ് നടത്തിയത്.