തിരുവനന്തപുരത്ത്‌ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി: 17കാരൻ്റെ കൈപ്പത്തികൾ അറ്റു ; 4 പേർക്ക് പരിക്ക്

IMG_20240403_221926_(1200_x_628_pixel)

തിരുവനന്തപുരം:  മണ്ണന്തല മുക്കോലയിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ യുവാവിൻെറ രണ്ട് കൈപ്പത്തിയും തകർന്നു.

നെടുമങ്ങാട് സ്വദേശി അനിരുദ്ധൻെറ കൈപ്പത്തികളാണ് തകർന്നത്. 17 വയസ്സുകാരനായ അനിരുദ്ധിനെതിരെ അനധികൃത ബോംബ്നിർമ്മാണത്തിന് മുമ്പും കേസുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇവർ ബോംബുകള്‍ നിർമ്മിച്ചത്.

അനിരുദ്ധന് ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. അനിരുദ്ധന്റെ സഹോദരൻ അഖിലേഷിൻെറ കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന കിരണ്‍, ശരത് എന്നിവർക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുള്ള കിരണിന് വഞ്ചിയൂരിൽ ബൈക്ക് മോഷണ കേസുണ്ട്. പരിക്കേറ്റ എല്ലാവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!