തിരുവനന്തപുരം: നവീകരണ പ്രവർത്തനം നടക്കുന്ന ആൽത്തറ തൈക്കാട് റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ ഒരു ഭാഗം ഇന്ന് തുറക്കും.
സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഏറ്റവും നീളം കൂടിയ ഈ റോഡ് രാവിലെ തുറക്കും. ഇവിടെ റോഡിന്റെ വലതു ഭാഗത്ത് 7 മീറ്റർ വീതിയിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി.
ഇതിലൂടെ ഇരു ഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ റോഡിൽ ആനിമസ്‌ക്രീൻ സ്‌ക്വയർ മുതൽ വനിതാ കോളേജ് വരെ ഒരു ഭാഗം നേരത്തെ ടാറിംഗ് പൂർത്തിയാക്കിയിരുന്നു. മറ്റ് റോഡുകളും ഘട്ടം ഘട്ടമായി തുറക്കാനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കിയതായി കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.