മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ റോഡിന്റെ ഒരു ഭാഗം ഇന്ന് തുറക്കും

IMG_20240404_105447_(1200_x_628_pixel)

തിരുവനന്തപുരം: നവീകരണ പ്രവർത്തനം നടക്കുന്ന ആൽത്തറ തൈക്കാട് റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ ഒരു ഭാഗം ഇന്ന് തുറക്കും.

സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഏറ്റവും നീളം കൂടിയ ഈ റോഡ് രാവിലെ  തുറക്കും. ഇവിടെ റോഡിന്റെ വലതു ഭാഗത്ത് 7 മീറ്റർ വീതിയിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി.

ഇതിലൂടെ ഇരു ഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ റോഡിൽ ആനിമസ്‌ക്രീൻ സ്‌ക്വയർ മുതൽ വനിതാ കോളേജ് വരെ ഒരു ഭാഗം നേരത്തെ ടാറിംഗ് പൂർത്തിയാക്കിയിരുന്നു. മറ്റ് റോഡുകളും ഘട്ടം ഘട്ടമായി തുറക്കാനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കിയതായി കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular