വർക്കലയിൽ സർഫിം​ഗിനിടെ അപകടം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

IMG_20240103_232351_(1200_x_628_pixel)

വർക്കല : പാപനാശം ബീച്ചിൽ സർഫിങ്ങിനിടെ വിദേശ വിനോദ സഞ്ചാരി മരിച്ചു. ബ്രിട്ടീഷ് പൗരനായ റോയ് ജോൺ (55) ആണ് മരിച്ചത്.

ശക്തമായ തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലൈഫ് ഗാർഡും പൊലീസും ചേർന്നാണ് റോയ് ജോണിനെ വെള്ളത്തിൽ നിന്നെടുത്തത്. മണൽത്തിട്ടയിൽ തട്ടി കഴുത്തു ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!