തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി 20 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 13 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളുമാണുള്ളത്. തിരുവനന്തപുരം മണ്ഡലത്തിൽ 22 പേരാണ് നാമനിർദേശ പത്രിക നൽകിയത്.
അതിൽ ഒൻപത് പേരുടെ പത്രിക തള്ളി. ആറ്റിങ്ങൽ മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകിയ 14ൽ, ഏഴ് പേരുടെ പത്രിക തള്ളി. അപൂർണമായ പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റിങ്ങൽ മണ്ഡലം വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സി എന്നിവരുടെ നേതൃത്വത്തിലാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടന്നത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പൊതു നിരീക്ഷകൻ ആഷീഷ് ജോഷിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം പൊതു നിരീക്ഷകൻ രാജീവ് രഞ്ജനും സന്നിഹിതരായിരുന്നു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സാധുവായി നാമനിർദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികൾ
പന്ന്യൻ.പി.രവീന്ദ്രൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), രാജീവ് ചന്ദ്രശേഖർ (ഭാരതീയ ജനതാ പാർട്ടി), രാജേന്ദ്രൻ.എസ് (ബഹുജൻ സമാജ് പാർട്ടി), മിനി.എസ് (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)), ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), സുശീലൻ.എസ് (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ), സുബി.എസ്.എം(സ്വതന്ത്രൻ), മോഹനൻ.ഡി (സ്വതന്ത്രൻ), നിശാന്ത് ജി രാജ് (സ്വതന്ത്രൻ), ശശി.എസ് (സ്വതന്ത്രൻ), ഷൈൻ ലാൽ (സ്വതന്ത്രൻ)
നാമനിർദേശ പത്രിക തള്ളിയവരുടെ വിവരങ്ങൾ
അരുൺ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സി.പി.ഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ഡമ്മി സ്ഥാനാർത്ഥി), വി.വി രാജേഷ് (ഭാരതീയ ജനതാ പാർട്ടി., ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഡമ്മി സ്ഥാനാർത്ഥി), റഹുമ്മുദ്ദീൻ (സ്വതന്ത്രൻ), വിനോദ് .എസ്.വി (വിടുതലൈ ചിരുതയ്ഗൾ കട്ച്ചി), മിത്രാ കുമാർ (സ്വതന്ത്രൻ), ജെയ്ൻ വിൽസൺ (സ്വതന്ത്രൻ), ഷിർലി ജോൺ (സ്വതന്ത്രൻ), ജോസഫ് ജോൺ (സ്വതന്ത്രൻ), അഖിൽ എം.എ (സ്വതന്ത്രൻ)
*ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ സാധുവായി നാമനിർദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികൾ*
അഡ്വ.അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), വി.ജോയി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)), വി. മുരളീധരൻ (ഭാരതീയ ജനതാ പാർട്ടി), സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ), പ്രകാശ്.എസ്(സ്വതന്ത്രൻ), പ്രകാശ് പി.എൽ (സ്വതന്ത്രൻ),സന്തോഷ്.കെ (സ്വതന്ത്രൻ)
*നാമനിർദേശ പത്രിക തള്ളിയവരുടെ വിവരങ്ങൾ*
രാജശേഖരൻ നായർ.എസ് (ഭാരതീയ ജനതാ പാർട്ടി, ബി.ജെ.പി സ്ഥാനാർത്ഥി വി.മുരളീധരന്റെ ഡമ്മി സ്ഥാനാർത്ഥി) , അജയകുമാർ.സി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), സി.പി.ഐ(എം) സ്ഥാനാർത്ഥി വി.ജോയിയുടെ ഡമ്മി സ്ഥാനാർത്ഥി),വിനോദ്. കെ ( ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി), മുഹമ്മദ് ഫൈസി.എൻ (സ്വതന്ത്രൻ), വിവേകാനന്ദൻ.കെ (സ്വതന്ത്രൻ), അനിൽകുമാർ ജി.ടി (സ്വതന്ത്രൻ), വിനോദ് രാജ്കുമാർ (അഖില കേരള തൃണമൂൽ പാർട്ടി)
ഏപ്രിൽ എട്ടിനാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി.