തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്.) അംഗീകാരം.
ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ഐ.എസ്.പി.എസ്. അനുമതി നൽകുന്നത്.
അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താൻ അനുമതി ആവശ്യമാണ്. ഹൈ സ്പീഡ് കാർഗോ, ബൾക്ക് കാരിയർ, മറ്റ് കാർഗോ ഷിപ്പുകൾ എന്നിവയ്ക്കാണ് അനുമതി. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം ഐ.എസ്.പി.എസ്. കോഡ് അനുവദിച്ച വിവരം ഔദ്യോഗികമായി അറിയിച്ചതായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്.അയ്യർ അറിയിച്ചു.
ഐ.എസ്.പി.എസ്. കോഡ് നടപ്പിലാക്കുന്നത് കടൽ ഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഭീകരാക്രമണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ഈ അംഗീകാരം ലഭിക്കുന്നതിനായി കർശനമായ സുരക്ഷാക്രമീകരണങ്ങളാണ് തുറമുഖങ്ങളിൽ നടപ്പിലാക്കുന്നത്