വെള്ളനാട് : കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്തിലെ ക്ലാർക്കിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
വെള്ളനാട് കുളക്കോട് അനൂപ് അവന്യൂ റോഡിൽ അഭിനവംവീട്ടിൽ എസ്.സുനിൽകുമാറി(50)നെയാണ് മരിച്ചനിലയിൽ കണ്ടത്.
ചൊവ്വാഴ്ച രാത്രി 8.45-ന് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ ധന്യ, ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സുനിൽകുമാറിനെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളായ അഭിനവും അഭിചന്ദും ധന്യയുടെ കൊക്കോട്ടേലയിലെ വീട്ടിലായിരുന്നു