തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുമല കുണ്ടമന്‍കടവ് സ്വദേശി ബിജു കുമാറിനെയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജു കുമാറിനെ കാണാനില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ഇതിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഹെഡ് നഴ്സാണ് ബിജു കുമാര്‍. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. എന്നാല്‍ സമയത്തിനും ജോലിക്കെത്താതായതോടെ ആശുപത്രി അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചു.
ഫോണ്‍ വീട്ടില്‍ വെച്ച് പോയതിനാല്‍ ബന്ധുക്കള്‍ക്ക് വിളിക്കാനായില്ല. ഇതോടെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. ഭാര്യ ശാലിനിയും അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സ് ആയി പ്രവർത്തിക്കുകയാണ്