പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി

IMG_20240401_235630_(1200_x_628_pixel)

പള്ളിത്തുറ: കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി.

പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് കുളിക്കാനിറങ്ങിയത്.

ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു.

പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്. കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!