തിരുവനന്തപുരം: ഭൗമദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ ശംഖുമുഖം ബീച്ച് ശുചീകരണം നടത്തി.
പ്ലാസ്റ്റിക് ഉൾപ്പടെ 500 കിലോയോളം മാലിന്യം ശേഖരിച്ചു. ഇത് വിമാനത്താവളത്തിലെ പ്ലാന്റിൽ സംസ്കരിക്കും. ശംഖുമുഖം പാർക്കിൽ കടലേറ്റം തടയാൻ സഹായിക്കുന്ന മുളയുടെ തൈകളും നട്ടു.